മലയാള സിനിമയിൽ സജീവ സാന്നിധ്യമായ നടൻ അജു വർഗീസ് തന്റെ അഭിനയ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും നിർണ്ണായകമായ വെളിപ്പെടുത്തലുകളുമായി രംഗത്ത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം, ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു.
സഹനടനായും ഹാസ്യ താരമായും വില്ലൻ വേഷങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരം തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. ഫറ ഷിബിലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോവിഡ് കാലഘട്ടത്തിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കവേ, അഭിനയത്തോടുള്ള തന്റെ അഭിനിവേശവും അദ്ദേഹം പങ്കുവെച്ചു.
“മലര്‍വാടിയ്ക്ക് ശേഷം അഭിനയം വളരെ ഇഷ്ടമാണ്. എനിക്കത് വിലമതിക്കാനാകാത്തതാണ്.
കൊവിഡ് സമയത്ത് കാശ് നോക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് ഇല്ല. മൊറട്ടോറിയം ഒക്കെ എടുത്തിരുന്നു.
എന്നാല്‍ നടന് എന്ന പേരുണ്ട്. പോപ്പുലര്‍ ആണ്.
അജു വര്‍ഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ഇത് രണ്ടും ഇനി ആവശ്യമില്ല. പക്ഷെ നടന് ആണോ എന്ന് നോക്കിയാല്‍ അതുമല്ല.
കാശുമില്ല, നടനുമല്ല. കാശ് ജീവിക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്.
പക്ഷെ ഞാന്‍ അതിനെ ചെയ്സ് ചെയ്യാന്‍ താല്പര്യമുള്ള ആളല്ല.” എന്ന് അജു വർഗീസ് പറഞ്ഞു. ജീവിതശൈലിയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും മദ്യപാനം ഉപേക്ഷിച്ച സാഹചര്യത്തെക്കുറിച്ചും താരം വിശദീകരിച്ചു.
“95 ശതമാനവും കാശിന് വേണ്ടി സിനിമ ചെയ്യാറില്ല. നല്ല വേഷങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു.
കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്തത് ആവര്‍ത്തിക്കരുതെന്ന് തീരുമാനിച്ചു. നല്ല വേഷം വന്നാല്‍ മതി, അതുവരെ പോകാനുള്ള പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്.
പഴയൊരു ലക്ഷ്വറി കുറവായിരിക്കാം. അല്ലെങ്കിലും വലിയ ലക്ഷ്വറി ഉണ്ടായിരുന്നില്ല.
ആകെയുണ്ടായിരുന്ന ലക്ഷ്വറി മദ്യപാനം ആയിരുന്നു. അത് പണ്ടാണ്, കൊവിഡിന് മുമ്പ്.
വെള്ളം സിനിമ കണ്ടതോടെ അതും പോയി. ജയേട്ടന്റെ പ്രകടനം ആണ് എന്റെ മനസില്‍ സ്ട്രൈക്ക് ചെയ്തത്.
യഥാര്‍ത്ഥ മുരളി ചേട്ടനെ എനിക്കറിയാം. റിയല്‍ ലൈഫ് മുരളിച്ചേട്ടന് എന്നെ സ്വാധീനിച്ചിട്ടില്ല.
ജയസൂര്യ എന്ന നടന്റെ അഭിനയവും, പ്രജീഷേട്ടന്റെ സീനുകളുമാണ് ടച്ച് ചെയ്തത്. അങ്ങനെ തീരുമാനിച്ചതാണ്.” എന്ന് അജു വർഗീസ് കൂട്ടിച്ചേർത്തു.
സിനിമയിലെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും തന്റേതായ നിലപാടുകൾ അജു വർഗീസ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ നല്ല വേഷങ്ങൾക്കായി കാത്തിരിക്കാനും അത് ലഭിക്കുന്നതുവരെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

