വയനാട് ജില്ലയിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘കൂടെ’ പദ്ധതിക്ക് പുൽപള്ളിയിൽ തുടക്കമായി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ഹയർ സെക്കൻഡറി പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഈ കർമ്മപദ്ധതി ആവിഷ്കരിച്ചത്.
പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തും. ഗോത്രമേഖലയിലെ കൊഴിഞ്ഞുപോക്ക് തടയുക എന്നതും ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള സഹകരണം പദ്ധതി ഉറപ്പാക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

