കണ്ണൂർ നഗരത്തിലെ ദേശീയപാതയിൽ മേലെചൊവ്വയിൽ നടന്നു വരുന്ന മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന കടുത്ത ഗതാഗത തടസ്സങ്ങൾക്ക് പരിഹാരം കാണാൻ നിർദേശം. നിർമാണപ്രവർത്തനങ്ങൾ മൂലം വാഹനയാത്രക്കാർ നേരിടുന്ന ദുരിതത്തിന് ഒരാഴ്ചയ്ക്കുള്ളിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ടി.ഒ.മോഹനൻ ആവശ്യപ്പെട്ടു.
നിലവിൽ നിർമാണ മേഖലയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുമെന്നും യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

