കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെയാണ് താലൂക്ക് ആശുപത്രിക്ക് ഈ പദവി ലഭിക്കുക.
നിലവിൽ കെട്ടിടത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒപി ബ്ലോക്കും മറ്റ് വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നുണ്ട്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിക്കുന്നത് മേഖലയിലെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

