തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് 20 കൗൺസിലർ ആർ. സുഗതൻ ഇന്ന് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും.
കാപ്പ കേസിൽ തടവിലായതിനെത്തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ജനാധിപത്യ വ്യവസ്ഥയിൽ ജനകീയ കൽപ്പനകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ തീരുമാനങ്ങൾ കോടതിക്ക് എടുക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജനവിധി മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പരിമിതമായ എണ്ണം മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. നേരത്തെ, ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെത്തുടർന്ന് സുഗതന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു.
തുടർനടപടികളെക്കുറിച്ചും, സത്യപ്രതിജ്ഞ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷൻ ഭരണത്തെ അത് ബാധിക്കുമോ എന്നതിനെക്കുറിച്ചും കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട
പ്രതിനിധിയാണ് സുഗതനെന്നും, തിരഞ്ഞെടുപ്പിന് മുൻപേയുള്ള കേസുകളുടെ പേരിലാണോ കാപ്പ ചുമത്തിയതെന്നും കോടതി ചോദിച്ചു. എന്നാൽ, കാപ്പ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
എങ്കിലും, കോടതി നിർദ്ദേശിച്ചാൽ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യം ഒരുക്കാമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. ജൂൺ 9 മുതൽ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട
ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

