ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണം. സംഭവത്തില്‍ ഒരു ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറ് പേര് ഇന്ത്യക്കാരും രണ്ട് പേര് ഉക്രേനിയന്‍ പൗരന്മാരുമാണ്.
മൊംബാസ, അല്‍ ബഹിയ എന്നീ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ യുഎഇ പ്രതിരോധ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഈ നടപടിയെന്ന് മന്ത്രാലയം വിലയിരുത്തുന്നു. മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും ഈ ആക്രമണം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

