പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ മികവ് തെളിയിച്ച് ആഗോള പരിസ്ഥിതി സൂചികയിൽ യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യേൽ യൂണിവേഴ്സിറ്റി പുറത്തുവിട്ട
പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം. ആരോഗ്യകരമായ പരിസ്ഥിതി, ആവാസവ്യവസ്ഥയിലെ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയത്.
177 രാജ്യങ്ങളെ 47 സൂചകങ്ങൾ ഉപയോഗിച്ച് വിലയിരുത്തിയതിലൂടെയാണ് യുഎഇ അറബ് രാജ്യങ്ങളിൽ ഒന്നാമതെത്തിയത്. മാലിന്യ സംസ്കരണ വിഭാഗത്തിൽ 100 പോയിന്റുകൾ നേടിക്കൊണ്ട് രാജ്യം ലോകരാജ്യങ്ങളിൽ ഒന്നാമതായി മാറിയെന്നത് വലിയ നേട്ടമാണ്.
കൂടാതെ, ബോറ്റം ട്രോളിംഗ് ഫിഷറീസ് സൂചകത്തിലും 100 സ്കോർ സ്വന്തമാക്കാൻ രാജ്യത്തിന് സാധിച്ചു. സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തും, പ്രാദേശികമായി ഒന്നാം സ്ഥാനത്തും യുഎഇ ഇടംപിടിച്ചു.
സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിൽ പ്രാദേശികമായി രണ്ടാം സ്ഥാനവും മലിനജല സംസ്കരണത്തിൽ 94.99 ശതമാനം നേട്ടത്തോടെ ആഗോളതലത്തിൽ 19-ാം സ്ഥാനവും രാജ്യം സ്വന്തമാക്കി. ഈ നേട്ടത്തെക്കുറിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.
അംന ബിൻത് അബ്ദുല്ല അൽ ദഹാക്ക് പ്രതികരിച്ചത് ഇങ്ങനെയാണ്: “രാജ്യത്തിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്കായി പ്രാദേശിക സമൂഹങ്ങളും സ്വകാര്യ സംരംഭങ്ങളും ഫെഡറൽ സ്ഥാപനങ്ങളും അണിനിരന്നതിന്റെയും മുഴുവൻ ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമീപനത്തിന്റെ ഫലമായാണ് ഈ നേട്ടം.” 2030 ആകുമ്പോഴേക്കും 100 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിപുലമായ പ്രവർത്തനങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

