സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്ത്. ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്താൻ ശേഷിയുള്ള വ്യാജ ആപ്ലിക്കേഷനുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വഴി സൈബർ കുറ്റവാളികൾക്ക് ഉപയോക്താക്കളുടെ സ്മാർട്ട്ഫോണുകളിൽ നുഴഞ്ഞുകയറാൻ സാധിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപം, ബാങ്കിങ്, ഡെലിവറി സേവനങ്ങൾ, സുരക്ഷാ അപ്ഡേറ്റുകൾ എന്നിങ്ങനെ വിവിധ മേഖലകളുടെ പേരിൽ വ്യാജ ആപ്പുകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാനും സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനും കുറ്റവാളികൾക്ക് എളുപ്പത്തിൽ സാധിക്കും.
ഇതിനെതിരെ ബോധവൽക്കരണ വീഡിയോയും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ഫോൺ സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ പാലിക്കാൻ ദുബായ് പോലീസ് നിർദേശിക്കുന്നു: ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ബാങ്കിങ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പാസ്വേഡുകളോ ആക്സസ് കോഡുകളോ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
അക്കൗണ്ട് സുരക്ഷ ഉറപ്പാക്കാൻ ബാങ്കിങ് അലേർട്ടുകൾ മൊബൈലിൽ സജീവമാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

