തന്റെ പേഴ്സണൽ സ്റ്റാഫിലെ ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ എ തുളസി രംഗത്തെത്തി. തനിക്കെതിരെ ഉയർന്നിട്ടുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി.
ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് തെളിവുണ്ടെങ്കിൽ അത് ഹാജരാക്കാൻ മന്ത്രി വെല്ലുവിളിച്ചു. അത്തരം തെളിവുകൾ ബോധിപ്പിക്കാൻ സാധിച്ചാൽ, അങ്ങനെയൊരാളെ തന്റെ സ്റ്റാഫ് അംഗമായി നിലനിർത്തുകയില്ലെന്നും കെ എ തുളസി പറഞ്ഞു.
തന്റെ ഡ്രൈവറുടെ മുൻകാല പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രിയുടെ മറുപടി. പാലക്കാട് എംപിയുടെയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
അവർക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാൾ എങ്ങനെയാണ് ഡിവൈഎഫ്ഐക്കാരനാകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെയോ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയോ ആക്രമിച്ച ഒരാളെ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കുമെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെയും മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു.
“നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചതെന്ന് കെ തുളസി” പറഞ്ഞു. അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്ക് താൻ നൽകുന്ന മറുപടി ഇതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

