ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവോദയ– 2026 പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും മെറിറ്റ് ഡേയുടെയും ഔദ്യോഗിക നോട്ടിസ് പ്രകാശനം ചെയ്തു. കോട്ടയം സോഫിയ സെന്ററിൽ നടന്ന ചടങ്ങിൽ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന പ്രസിഡന്റ് യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പൊലീത്തയും യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തയും ചേർന്ന് നോട്ടിസ് പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സഭയുടെ വിവിധതലങ്ങളിലുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. കേന്ദ്ര ജനറൽ വൈസ് പ്രസിഡന്റ് റവ.
ഫാ. ജെയിൻ സി.
മാത്യു, കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ.
ബിജു എലിയാസ്, കോട്ടയം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ.
തോമസ് മാത്യു എന്നിവർ സംബന്ധിച്ചു. കൂടാതെ കേന്ദ്ര ട്രഷറർ രഞ്ജു എം.
ജോയ്, കോട്ടയം ഭദ്രാസന ട്രഷറർ ടോണി കുരുവിള, കോട്ടയം ഭദ്രാസന സെക്രട്ടറി സിറിൽ മാത്യൂസ് എന്നിവരും ചടങ്ങിന് നേതൃത്വം നൽകി. കോട്ടയം ഭദ്രാസന കമ്മിറ്റി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

