എറണാകുളം അങ്കമാലിയിൽ വൻ ലഹരിമരുന്ന് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.
ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. പുലർച്ചെ കറുകുറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ എക്സൈസ് അങ്കമാലി റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയ്ക്കിടയിലാണ് പ്രതികൾ കുടുങ്ങിയത്.
സമീപകാലത്ത് സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിത്. ഇവർ ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച രീതിയെക്കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, കോഴിക്കോട് കൊടുവള്ളിയിൽ വെച്ച് 36 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാന വ്യാപകമായി എക്സൈസ്, പോലീസ് വിഭാഗങ്ങൾ നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടികൾ.
പിടിയിലായവരിൽ നിന്നും ലഹരി വിപണനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

