ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശം അലതല്ലുന്നതിനിടെ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ടീം റഫറിമാരുടെ സഹായത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.
ഇത്തരം ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളില്ലെങ്കിലും വിവാദങ്ങള്‍ തുടരുകയാണ്. ഇതിനിടെ, ഈ വിഷയത്തില്‍ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
‘നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. അടിയന്തര സഹായങ്ങള്‍ക്ക് വിളിക്കാം 112’ എന്ന തലക്കെട്ടോടെയായിരുന്നു പൊലീസിന്റെ പോസ്റ്റ്.
റഫറിക്കൊപ്പം ലിയോണല്‍ മെസി നില്ക്കുന്ന ചിത്രവും, ഒരു പൊലീസ് ഉദ്യോഗസ്ഥന് കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മറ്റൊരു ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അര്‍ജന്റീന ടീമിനെ പരിഹസിക്കുന്ന രീതിയിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയതെന്ന് ആരോപിച്ച് ആരാധകര്‍ രൂക്ഷമായി രംഗത്തുവന്നു.
സംഭവം വിവാദമായതോടെ കേരള പൊലീസ് ഈ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. ഈ സംഭവത്തില്‍ പ്രതികരണവുമായി അര്‍ജന്റീന ഫാന്‍സ് കേരള രംഗത്തെത്തി.
തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധകരുടെ അതൃപ്തി വ്യക്തമാണ്: “കുറച്ചു മുന്‍പ് ബഹുമാന്യരായ കേരള നിയമസംവിധാന വ്യവസ്ഥ കൈകാര്യം ചെയ്യുന്ന അതോറിറ്റിട്ടിയുടെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പെയ്ജില് നിന്നും വന്ന പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു. കൈക്കൂലിക്കാരും വിവരദോഷികളും ആയല്ല,..
മറിച്ച് ഞങ്ങടെ നാടിനെ മോശം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ നിന്നും, കൊള്ളരുതായ്മകളില്‍ നിന്നും, വൃത്തികെട്ടവരില്‍ നിന്നും, സാമൂഹിക വിരുദ്ധരില്‍നിന്നും പത്തിവിടര്‍ത്തി കാക്കാനും രക്ഷിക്കാനും കെല്‍പ്പുള്ളവരായിട്ടാണ് ”അവരെ” നമ്മൾ കാണുന്നത്, ഇനിയങ്ങോട്ടും. റെയ്ജ്ബൈറ്റിനുപരി, അവരിലെ ബോധമുള്ള കളിപ്പ്രേമികളില് നിന്നും കുറച്ചുകൂടെ പക്വത പ്രതീക്ഷിച്ചിരുന്നു.
നന്ദി” എന്നാണ് കുറിപ്പിലുള്ളത്. ഔദ്യോഗിക പേജില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തെങ്കിലും, സമൂഹ്യമാധ്യമങ്ങളില്‍ കേരള പൊലീസിനെതിരായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

