സംസ്ഥാനത്തെ സ്കൂളുകളിലെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം ഈ മാസം 15-ന് ശേഷം തടഞ്ഞുവെക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.
എന്നാല്‍, ഈ ഉത്തരവ് അധ്യാപകരുടെ ശമ്പളത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് വ്യക്തമാക്കി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള മാനദണ്ഡങ്ങളില്‍ ചില പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു.
തുടക്കത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. സ്കൂളുകള്‍ തുറക്കുന്ന ഘട്ടത്തില്‍ താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.
സ്കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ട സാഹചര്യത്തിലാണ് നിലവിലെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

