പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കൂടുതൽ തിരിച്ചടികൾ നേരിടുന്നു. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 12 അക്കൗണ്ടുകൾ കൂടി ബംഗാൾ പോലീസ് മരവിപ്പിച്ചു.
ഇതോടെ പോലീസ് നടപടി നേരിടുന്ന അക്കൗണ്ടുകളുടെ എണ്ണം 15 ആയി ഉയർന്നു. മരവിപ്പിച്ച 15 അക്കൗണ്ടുകളിലുമായി ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും ഉൾപ്പെടെയുള്ള അക്കൗണ്ടുകളിലാണ് പോലീസ് പരിശോധനയും നടപടിയും തുടരുന്നത്. ഈ അക്കൗണ്ടുകളുടെ ഉടമകളെക്കുറിച്ചും, അവയിലൂടെ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ മരവിപ്പിച്ചിരുന്ന അക്കൗണ്ടുകളിൽ മൂന്നെണ്ണത്തിന് ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിച്ചതിന് പിന്നാലെയാണ്, കൂടുതൽ അക്കൗണ്ടുകൾ മരവിപ്പിച്ചു കൊണ്ടുള്ള കർശന നടപടി പോലീസ് സ്വീകരിച്ചിരിക്കുന്നത്. വിവിധ ബാങ്കുകളിൽ വ്യാപിച്ചു കിടക്കുന്ന ഈ 12 അക്കൗണ്ടുകളും അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം നിരീക്ഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനും രേഖകൾ പരിശോധിക്കാനും സാധ്യതയുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

