അവധി ദിവസങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് കണ്ടന്റ് ക്രിയേറ്ററായ പാലക് വാഹി. ന്യൂയോർക്കിലെ ലേക്ക് പ്ലാസിഡ് എന്ന നഗരത്തിൽ നടത്തിയ യാത്രയ്ക്കിടെ താൻ നടത്തിയ നിരീക്ഷണങ്ങളാണ് അവർ പങ്കുവെച്ചിരിക്കുന്നത്.
‘ഇന്ത്യക്കാർക്ക് അമേരിക്കക്കാരിൽ നിന്ന് ഇത് പഠിക്കാം’ എന്ന തലക്കെട്ടോടെയാണ് പാലക് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ത്യയിലെ അവധി ദിവസങ്ങളിൽ ഭൂരിഭാഗം ആളുകളും വൈകി എഴുന്നേൽക്കാനും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാനും സമയം ചെലവഴിക്കുമ്പോൾ, അമേരിക്കയിൽ ആളുകൾ പ്രഭാതത്തിൽ തന്നെ കായികാധ്വാനത്തിന് മുൻഗണന നൽകുന്ന കാഴ്ചയാണ് താൻ കണ്ടതെന്ന് അവർ വ്യക്തമാക്കുന്നു.
“ഇന്ത്യയിൽ ഒരു അവധിദിവസം വന്നാൽ നമ്മൾ സാധാരണയായി ചോലെ ബട്ടൂരെ, പാവ് ഭാജി തുടങ്ങിയ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണങ്ങൾ കഴിച്ച് ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ ഞാൻ കാണുന്നത് നേരെ വിപരീതമായ കാര്യങ്ങളാണ്.
ആളുകൾ രാവിലെ തന്നെ ഓടാനും നീന്താനും സൈക്കിൾ ചവിട്ടാനും ഹൈക്കിംഗിനുമൊക്കെയായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവധിദിനങ്ങൾ ആസ്വദിക്കുന്നതിലോ വൈകി എഴുന്നേൽക്കുന്നതിലോ തെറ്റൊന്നുമില്ല.
എങ്കിലും, ഇവിടുത്തെ ആളുകളുടെ ജീവിതചര്യയുടെ ഭാഗമായി കായികാധ്വാനം മാറിയിരിക്കുന്നത് കാണാൻ വളരെ കൗതുകകരമാണ്. അതുകൊണ്ടാണ് ബാക്കി കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ രാവിലെ അവർക്കിതിന് സമയം കണ്ടെത്താൻ കഴിയുന്നത്” എന്നാണ് പോസ്റ്റിൽ പറയുന്നത്.
ദൈനംദിന ജീവിതത്തിൽ പല്ല് തേക്കുന്നതും കുളിക്കുന്നതും പോലെ വ്യായാമവും ഒരു ശീലമാക്കണമെന്നും, തുടക്കത്തിൽ 15 മുതൽ 20 മിനിറ്റ് വരെ മാത്രം ഇതിനായി മാറ്റിവെക്കണമെന്നും പാലക് നിർദേശിക്കുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ വ്യായാമത്തിന് വലിയൊരു വെല്ലുവിളിയാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, ലേക്ക് പ്ലാസിഡിൽ നടക്കാനിരിക്കുന്ന ‘അയൺമാൻ’ മത്സരത്തിനായുള്ള പരിശീലനമാകാം ഇതെന്നും എന്നാൽ പ്രായഭേദമന്യേ ആളുകൾ കായികാധ്വാനത്തിന് നൽകുന്ന പ്രാധാന്യം മാതൃകാപരമാണെന്നും മറ്റു ചിലർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

