മലയാള സിനിമാരംഗത്ത് ദീർഘകാലമായി സജീവ സാന്നിധ്യമായ നടിയാണ് ലെന. തന്റെ മുൻജന്മത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തി നേരത്തെ ശ്രദ്ധേയയായ താരം, വിഷയം വീണ്ടും ചർച്ചയായ സാഹചര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പൂർവ്വജന്മത്തെ അംഗീകരിക്കുന്നവരും അല്ലാത്തവരുമായ ആളുകൾ സമൂഹത്തിലുണ്ട്. സയൻസിലൂടെ തെളിയിക്കപ്പെട്ട
കാര്യങ്ങൾ മാത്രം വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. താൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങളെക്കുറിച്ച് ലെന പറയുന്നത് ഇങ്ങനെയാണ്: “കഴിഞ്ഞ ജന്മത്തില് ഞാന്‍ ഒരു ബുദ്ധസന്യാസി ആയിരുന്നു.
മരിക്കുമ്പോല്‍ 63 വയസായിരുന്നു(ടിബറ്റിൽ വച്ച്). തെറാപ്പി ഒന്നും എടുത്തിട്ടല്ല അത് ഞാന്‍ മനസിലാക്കിയത്.
മെഡിറ്റേറ്റ് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ഒരു വിഷനാണ് അത്.” മുൻജന്മത്തെക്കുറിച്ചുള്ള അറിവ് എല്ലാവർക്കും മാനസികമായി ഉൾക്കൊള്ളാൻ സാധിച്ചെന്നു വരില്ലെന്ന് ലെന ചൂണ്ടിക്കാട്ടുന്നു. താരം കൂട്ടിച്ചേർക്കുന്നു: “പൂര്‍വ്വജന്മം അറിഞ്ഞ് കഴിഞ്ഞിട്ട് ഇപ്പോള്‍ ജീവിക്കുന്ന ജീവിതം ആകെ താറുമാറാകാതെ ഇരിക്കാന്‍ നോക്കണം.
കാരണം എല്ലാവര്ക്കും ഒരു അറിവ് വന്ന് കഴിഞ്ഞാല്‍ അത് താങ്ങാന്‍ പറ്റണമെന്നില്ല. ഒരു ദിവസത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ താങ്ങാന്‍ പറ്റാത്തവരാണ് മിക്കവരും.
സ്ട്രെസ്ഫുൾ ആണെന്ന് പറയും. അങ്ങനെയുള്ളപ്പോള്‍ മുന്ജന്മം കൂടി അറിഞ്ഞ് കഴിഞ്ഞാല്‍ എന്ത് ചെയ്യും.
ഈ ജീവിതത്തില്‍ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓര്‍ഡറാണ്. ഒന്നും പെന്റിങ്ങുമല്ല, കണ്‍ഫ്യൂഷന്‍സും ഇല്ല, കാര്യങ്ങളൊക്കെ മനസിലായി.
എന്നാലേ മുന്ജന്മത്തിലെ ഓര്‍മകള്‍ ഓപ്പണാവൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കത് താങ്ങാനാവില്ല.” നേരത്തെ ഇത്തരം കാര്യങ്ങൾ പങ്കുവെച്ചപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും താരം ഓർക്കുന്നുണ്ട്.
“ആദ്യ ഭര്‍ത്താവിനോട് ഇതൊക്കെ ഞാന്‍ പറഞ്ഞപ്പോല്‍ ആള്‍ക്ക് അത് റിലേറ്റ് ആയില്ല. പിന്നീട് ഫാമിലി ഇടപെട്ടു.
ഞാന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാവുന്നില്ല. ഒടുവില്‍ സൈക്കാട്രിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു.
സ്പിരിച്വാലിറ്റി എല്ലാവര്ക്കും മനസിലാകണമെന്നില്ലല്ലോ. അന്ന് എന്റെ കുടുംബമാണെങ്കില്‍ ഇന്ന് മലയാളികള്‍ക്ക് അതേ പ്രശ്നം വന്നു.
ഇതെന്താ പറയുന്നത് എന്ന് തോന്നി. എല്ലാവര്ക്കും മനസിലാവുന്ന കാര്യമല്ല അത്.
എല്ലാവര്ക്കും കിട്ടുന്ന അനുഭവവുമല്ല. എല്ലാവരും ഒരു ഫ്രീക്വന്സിയിലല്ല.
എല്ലാവര്ക്കും മനസിലാവുമെന്ന് കരുതിയല്ല ഇതെല്ലാം പറയുന്നതും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

