പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഐജി എസ് അജിത ബീഗം നേതൃത്വം നൽകുന്ന സംഘത്തെ നിയോഗിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം ഈ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആസ്ഥാനത്തുനിന്നും അടിയന്തര നടപടി ഉണ്ടായത്.
ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ഊർജിതമാക്കുന്നത്. ഐജിക്ക് പുറമെ, എസ്പി സക്കറിയ, ഡിവൈഎസ്പി അജയ് നാഥ് എന്നിവരും ഈ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു.
അടുത്തിടെ നടന്ന പരീക്ഷകളുടെ നടത്തിപ്പിലും നടപടിക്രമങ്ങളിലും ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ സംഘം വിശദമായി പരിശോധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

