കാസർകോട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ (56) ആണ് മരണപ്പെട്ടത്.
കർണാടക കോഓപ്പറേറ്റീവ് ബാങ്കിന്റെ മംഗളൂരു ശാഖയിലെ അറ്റൻഡറായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ജോലി സമയം അവസാനിച്ച ശേഷം ബാങ്കിന് സമീപത്തെ എടിഎം കൗണ്ടറിൽ പ്രവേശിച്ചപ്പോഴാണ് സംഭവം നടന്നത്.
കൗണ്ടറിനുള്ളിൽ വെച്ച് കാൽ വഴുതി വീണ ബാലകൃഷ്ണന്റെ ദേഹത്തേക്ക് എടിഎമ്മിന്റെ ഗ്ലാസ് പാളി തകർന്ന് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത് പിന്നീട് കൗണ്ടറിലെത്തിയവരാണ്.
ഉടനടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും രാത്രി പതിനൊന്നോടെ മരണം സംഭവിക്കുകയായിരുന്നു. മംഗളൂരുവിൽ താമസിച്ചിരുന്ന ബാലകൃഷ്ണൻ ആഴ്ചയിലൊരിക്കൽ മാത്രമാണ് നാട്ടിലെത്തിയിരുന്നത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം കാഞ്ഞങ്ങാട്ടെത്തിക്കും. ഭാരതിയാണ് ഭാര്യ.
ശ്രദ്ധ ഏക മകളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

