അങ്കമാലിയിൽ സംസ്ഥാനത്തെ ആദ്യത്തെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി.
സതീശൻ പ്രഖ്യാപിച്ചു. ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ നിർവ്വഹണത്തിൽ സർക്കാർ സൗകര്യമൊരുക്കുന്ന ഏജൻസി മാത്രമാണെന്നും, യഥാർത്ഥ പ്രമോട്ടർമാർ സ്വർണവ്യാപാരികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ ആഭരണ നിർമ്മാണവും ഡിസൈനിംഗും ഒരേ കേന്ദ്രത്തിൽ കേന്ദ്രീകരിക്കപ്പെടും. ഇത് കേരളത്തെ അന്താരാഷ്ട്ര തലത്തിൽ ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ സഹായിക്കും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയും വ്യാപാര മേഖലയും കൂടുതൽ കരുത്താർജ്ജിക്കും. ആഭരണ വിപണിയിലെ മാറുന്ന ട്രെൻഡുകളെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, ഉപഭോക്താക്കളുടെ വാങ്ങൽശേഷിക്കും അഭിരുചിക്കും അനുസരിച്ച് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് നടക്കുന്ന അനധികൃതവും സമാന്തരവുമായ സ്വർണവ്യാപാരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്ട്രേഷനില്ലാതെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപാരം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പങ്കെടുത്തു.
ഗോൾഡ് ഹബ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഖജനാവിലേക്ക് വലിയ തോതിൽ നികുതി വരുമാനം എത്തുമെന്ന് കെജിഎസ്എംഎ ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ ചൂണ്ടിക്കാട്ടി.
അതേസമയം, അടുത്ത ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഈ മേഖലയെ തളർത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി സംവിധാനത്തിലെ ചോർച്ച രാജ്യത്തിന്റെ വരുമാനത്തെ ബാധിക്കുന്നുണ്ടെന്ന് കെജിഎസ്എംഎ പ്രസിഡന്റ് കെ.
സുരേന്ദ്രൻ പറഞ്ഞു. കെജിഎസ്എംഎ ട്രഷറർ സി.
വി. കൃഷ്ണദാസ് ഗോൾഡ് ഹബിന്റെ കരട് റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ വർക്കിങ് പ്രസിഡന്റ് പി. കെ.
ഐമു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം.
വിനീത്, മറ്റു സംസ്ഥാന ഭാരവാഹികളായ സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, എസ്. പാലനി, അഹമ്മദ് പൂവിൽ, എം.
സി. ദിനേശൻ, നിതിൻ തോമസ്, ടി.
വി. മനോജ് കുമാർ, കെ.
എം. സ്കറിയച്ചൻ, അബ്ദുൽ അസീസ് എർബാദ്, പി.
ടി. അബ്ദുറഹ്മാൻ ഹാജി, എൻ.
ടി. കെ.
ബാപ്പു, വി. ഗോപി, സി.
എച്ച്. ഇസ്മായിൽ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലാം ഹൈറ എന്നിവർ സന്നിഹിതരായിരുന്നു.
ചലച്ചിത്ര നടി നമിത പ്രമോദ് വൈബ്9 വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മജീഷ്യൻ ആർ.
കെ. മലയത്തിന്റെ മകൻ റാക്കിൻ മാജിക് ഷോയും അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

