യുക്രൈൻ ലക്ഷ്യമാക്കി റഷ്യ നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
സംഭവത്തിൽ തൊണ്ണൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ യുക്രൈനിൽ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായതായി പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി വ്യക്തമാക്കി.
അതിർത്തി രാജ്യമായ പോളണ്ടിനെ ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകി. യുക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസിന്റെ കണക്കുകൾ പ്രകാരം കീവ് നഗരമായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം.
തലസ്ഥാന നഗരത്തിൽ നടന്നത് അതിഭീകരമായ ആക്രമണമാണെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പ്രതികരിച്ചു. യുക്രൈനിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

