കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് കർണാടകയിൽ നിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് പ്രവേശിച്ച 54 വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. പരിശോധനയിൽ പിഴ ഇനത്തിൽ 12.67 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിലേക്ക് മുതൽക്കൂട്ടിയത്.
ഉത്സവ സീസണിലെ തിരക്ക് മുതലെടുത്ത് നികുതി അടയ്ക്കാതെ വാനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നത് പതിവായ സാഹചര്യത്തിലായിരുന്നു വകുപ്പിന്റെ നടപടി. വി.ആർ.ഷനിൽകുമാർ, കെ.വി.അഖിൽ എന്നീ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ (AMVI) നേതൃത്വത്തിലുള്ള സ്ക്വാഡ്, ജോയിന്റ് ആർടിഒയുടെയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും നിർദ്ദേശപ്രകാരമാണ് കർശന പരിശോധന നടത്തിയത്.
പരിശോധനകൾ ശക്തമാക്കിയതോടെ, വാഹന ഉടമകൾ കൃത്യമായി നികുതിയടച്ച് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ നിർബന്ധിതരായെന്നും, ഇത് സർക്കാരിന്റെ വരുമാനത്തിൽ വർദ്ധനവുണ്ടാക്കിയെന്നും അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും എൻഫോഴ്സ്മെന്റ് സ്ക്വാഡ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
തീർത്ഥാടകർ സഞ്ചരിക്കുന്ന പാതകളിൽ സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി 250 സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. കൂടാതെ, സാങ്കേതിക തകരാറുകൾ മൂലം വഴിയിൽ കുടുങ്ങുന്ന വാഹനങ്ങൾ മെക്കാനിക്കുകളുടെ സഹായത്തോടെ വേഗത്തിൽ അറ്റകുറ്റപ്പണി നടത്തി യാത്ര തുടരാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
വർക്ക്ഷോപ്പ് ഉടമകളുടെ സഹകരണത്തോടെ ഏകദേശം 200 ഓളം വാഹനങ്ങൾക്കാണ് ഇത്തരം സഹായങ്ങൾ ലഭ്യമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

