സംസ്ഥാനത്ത് ജൂലൈ 7 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട
ന്യൂനമർദത്തിന്റെയും അറബിക്കടലിലെ തീരദേശ ന്യൂനമർദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച ഉച്ചയോടെ മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ജില്ലയിലെ മഴയുടെ അളവ്
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബായാർ (38.5 മി.മി), എരിക്കുളം (30 മി.മി), പിലിക്കോട് (30 മി.മി), പടന്നക്കാട് (30 മി.മി) എന്നിവിടങ്ങളിൽ മികച്ച മഴ ലഭിച്ചു. കഴിഞ്ഞ ദിവസം മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്കുകൾ പ്രകാരം പാണത്തൂർ (59 മി.മി), മുളിയാർ (36 മി.മി) എന്നിവിടങ്ങളിലും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം പൊതുവിൽ മഴയുടെ അളവ് കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ
കാലവർഷക്കെടുതികൾ നേരിടാൻ ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അപകടങ്ങൾ സംഭവിക്കുന്ന പക്ഷം അടിയന്തര ഇടപെടൽ നടത്താനും നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും കലക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ജില്ലയിൽ ഇതുവരെ മൂന്ന് വീടുകൾ പൂർണമായും പത്ത് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കാസർകോട് താലൂക്കിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരണപ്പെട്ട
സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ഭരണകൂടം നിർദേശിച്ചു. ജൂലൈ 2-ന് ഉച്ചയ്ക്ക് 12 മണിയോടെ ചന്ദ്രഗിരി പുഴയിലെ ജലനിരപ്പ് ഉയർന്നതായി കേന്ദ്ര ജല കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കേണ്ട സാഹചര്യം മുന്നിൽ കണ്ട് മുൻകരുതലുകൾ സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചു.
യോഗത്തിൽ എഡിഎം പി.ഉദയകുമാർ സ്ഥിതിഗതികൾ വിശദീകരിച്ചു. ജില്ലാ ഫയർ ഓഫിസർ, തഹസിൽദാർമാരായ പ്രേംരാജ്, വി.ശ്രീകുമാർ, കെ.രമേശൻ, കെ.ബി.രാമു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

