താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് നടൻ രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയുമായി ബന്ധപ്പെട്ട
വിഷയങ്ങൾ നിയമനടപടികളിലേക്ക് നീങ്ങുന്നത് ഒഴിവാക്കാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനയ്ക്കുള്ളിലെ വോയിസ് ക്ലിപ്പ് പുറത്തായ സംഭവത്തിൽ തന്റെ നിലപാട് അദ്ദേഹം വിശദീകരിച്ചു.
“ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ” എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി, ഈ സംഭവം തന്നെ ഏറെ വേദനിപ്പിച്ചതായും കൂട്ടിച്ചേർത്തു.
അധികാര സ്ഥാനങ്ങളിൽ തുടരുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടി ശ്വേത ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
“ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ” എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും എല്ലാവരുമായും സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നത് പ്രത്യേക സാഹചര്യത്തിലാണെന്നും പിഷാരടി ഓർമ്മിപ്പിച്ചു. “പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്?” എന്ന് ചോദിച്ച അദ്ദേഹം, ഇത്തരം നിയമ പോരാട്ടങ്ങളിലേക്ക് പോകാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

