കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസുമായി ബന്ധപ്പെട്ട നടപടികളില്‍ നിര്‍ണ്ണായക മാറ്റത്തിന് ഒരുങ്ങി സര്‍ക്കാര്‍.
കേസിലെ പ്രതിയായ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്.ചന്ദ്രശേഖരനെ വിചാരണ ചെയ്യുന്നതിനായി സര്‍ക്കാര്‍ നല്കിയ പ്രോസിക്യൂഷന് അനുമതി ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അഡ്വക്കേറ്റ് ജനറല്‍ ഔദ്യോഗികമായി കത്ത് നല്കി.
കോടതിയുടെ നിര്‍ദ്ദേശാനുസരണം നിലവിലെ ഉത്തരവിലുള്ള വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം. പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി കോടതിയില്‍ എത്തുന്നതിന് മുമ്പുതന്നെ പ്രതിക്ക് ലഭിച്ചത് നേരത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഉത്തരവ് തിരുത്തി വീണ്ടും പുറത്തിറക്കാന്‍ നിയമോപദേശം ലഭിച്ചിരിക്കുന്നത്. പ്രസ്തുത ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.
കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും മുമ്പേ ഉത്തരവ് പ്രതിയിലേക്ക് എത്തിയതിലെ അവ്യക്തത പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

