ലഹരി മാഫിയകൾക്കെതിരെ ഒരു മാസമായി തുടരുന്ന ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് എന്ന ദൗത്യത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തൂഫാൻ ജാഗരൺ എന്ന ബോധവൽക്കരണ പരിപാടിക്ക് ജൂലൈ 3 വെള്ളിയാഴ്ച തുടക്കം കുറിക്കും.
അതിഥി തൊഴിലാളികളെ മറയാക്കി പ്രദേശത്ത് ലഹരി വിപണനം സജീവമാണെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിക്കു നേരിട്ട് ഇടപെടേണ്ടി വന്നത്. പെരുമ്പാവൂരിലെ ജനകീയ കൂട്ടായ്മകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മന്ത്രിയുടെ സന്ദർശനം.
ജൂലൈ 3 ഉച്ചയ്ക്ക് 2.30-ന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ ബഹുജന റാലിക്ക് രമേശ് ചെന്നിത്തല നേതൃത്വം നൽകും. തുടർന്ന് നഗര മധ്യത്തിൽ തൂഫാൻ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകും.
തുടർന്ന് ഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മുഖാമുഖം പരിപാടിയിൽ വ്യാപാരി-വ്യവസായികൾ, സാമൂഹിക-സാമുദായിക നേതാക്കൾ, ലഹരി വിരുദ്ധ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തും. വൈകിട്ട് 5 മണിയോടെ കണ്ടന്തറ അഥവാ ഭായ് കോളനിയിലെത്തുന്ന മന്ത്രി, പ്രദേശവാസികളുമായും അതിഥി തൊഴിലാളികളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

