തിരുവനന്തപുരം പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയം പട്ടം തങ്ങളുടെ 62-ാമത് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 1964-ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ വിദ്യാഭ്യാസ രംഗത്ത് വിദ്യാലയം കാഴ്ചവെച്ച മികവാർന്ന സേവനങ്ങളെ സ്മരിച്ചുകൊണ്ടാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ വ്യക്തികൾ, വിരമിച്ച അധ്യാപകർ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.
അച്യുത്ശങ്കർ.എസ്.നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ആർ.ഗിരി ശങ്കരൻ തമ്പി സ്വാഗതം ആശംസിക്കുകയും, കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെ കാലമായി വിദ്യാലയം കൈവരിച്ച നേട്ടങ്ങളെയും വളർച്ചയുടെ നാഴികക്കല്ലുകളെയും കുറിച്ച് സംസാരിക്കുകയും ചെയ്തു.
വിരമിച്ച അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ആദരം
വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻകാല ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. കേന്ദ്രീയ വിദ്യാലയ സംഘടനയിലും പട്ടം കെ.വി കുടുംബത്തിലും സേവനമനുഷ്ഠിച്ച മുൻ ജോയിന്റ് കമ്മിഷനർ രാമചന്ദ്രൻ, മുൻ അസിസ്റ്റന്റ് കമ്മിഷനർ അജയ് കുമാർ, മുൻ പ്രിൻസിപ്പൽമാരായ സിസി റോയ് മാത്യു, നീരദ സുരേഷ്, വത്സല നായർ, നാരായണൻ നമ്പൂതിരി, ഉണ്ണിത്താൻ, റാണി.എസ്.ഡി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
വിദ്യാലയത്തിന്റെ ചരിത്രവും നേട്ടങ്ങളും കോർത്തിണക്കി തയ്യാറാക്കിയ പ്രത്യേക വിഡിയോ പ്രദർശനം പരിപാടിക്ക് മാറ്റുകൂട്ടി. തുടർന്ന്, വിദ്യാർഥികൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം, വിദ്യാലയ ഗീതത്തിന്റെ ദൃശ്യാവിഷ്കാരം തുടങ്ങിയ സാംസ്കാരിക പരിപാടികളും അരങ്ങേറി.
വൈസ് പ്രിൻസിപ്പൽ എസ്.ശോഭനകുമാരി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

