കൊല്ലം ബാലികമറിയം എൽപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകി വ്യത്യസ്തമായ ക്യാംപയിൻ സംഘടിപ്പിച്ചു. ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ‘തൂഫാൻ – കിക്ക് എ ഫ്രീ ഗോൾ എഗൈൻസ്റ്റ് ഡ്രഗ്സ്’ എന്ന പേരിലാണ് ബോധവൽക്കരണ പരിപാടി നടന്നത്.
ഫിഫ ലോകകപ്പ് ആവേശത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങൾ ഇഷ്ടപ്പെടുന്ന ഫുട്ബോൾ ടീമുകളുടെ ജേഴ്സി അണിഞ്ഞാണ് വിദ്യാർഥികൾ സ്കൂളിലെത്തിയത്. ലഹരിക്കെതിരെ ഗോൾ അടിച്ചുകൊണ്ട് ‘തൂഫാൻ വാരിയർമാർ’ എന്ന ആശയത്തിൽ കുട്ടികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഞ്ചല.പി.ജെ, പിടിഎ പ്രസിഡന്റ് സുനിൽ.പി.വൈ, ക്രിസ്തുരാജ്, ഹയർസെക്കൻഡറി സ്കൂൾ കായിക അധ്യാപകൻ ഷിബു ജർമൻ എന്നിവർ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ഇവർ സന്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

