കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടക്കുന്ന വൻകിട സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ, വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ നിലവിൽ സൈബർ കുറ്റകൃത്യങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. സംസ്ഥാനത്തെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു സമാന്തര സമ്പദ്വ്യവസ്ഥ തന്നെ ഈ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
നിയമവിരുദ്ധ ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിക്കുന്ന ഭീമമായ തുകകൾ മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്ക്കായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയം ഗൗരവമായി കണ്ട് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തത്.
അന്താരാഷ്ട്ര തലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും നീളുന്ന ഈ സാമ്പത്തിക ശൃംഖലയുടെയും സങ്കീർണ്ണമായ ക്രിപ്റ്റോ ഇടപാടുകളുടെയും യഥാർത്ഥ സ്വഭാവം വെളിച്ചത്തുകൊണ്ടുവരാൻ എൻ.ഐ.എ (NIA), ഇ.ഡി (ED) തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് സർക്കാർ കണക്കുകൂട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

