തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്നാക്കി മാറ്റുന്നതിനായുള്ള ബിൽ നിയമസഭ ഐക്യകണ്ഠേന പാസാക്കി. ബില്ലിന്മേൽ നടന്ന ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷമാണ് സഭ ഈ സുപ്രധാന തീരുമാനത്തിലേക്ക് എത്തിയത്.
ഇനി ഈ കരട് ബിൽ തുടർനടപടികൾക്കായി ലോക്സഭയുടെ പരിഗണനയ്ക്ക് അയക്കും. ഭരണഘടനാ ഭേദഗതി ആവശ്യമായതിനാൽ പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസാക്കേണ്ടതുണ്ട്.
പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ച ശേഷം കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പേരുമാറ്റം യാഥാർത്ഥ്യമാകും. ഇതോടെ ഭാവിയിൽ ഔദ്യോഗിക രേഖകളിലെല്ലാം കേരളം എന്ന പേര് ഉപയോഗിക്കും.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നടപടികൾക്ക് അന്തിമ രൂപമാകുന്നത്.
2024 ജൂൺ 24 നാണ് കേരള എന്ന പേര് കേരളം എന്നാക്കാനുള്ള പ്രമേയം നിയമസഭയിൽ ആദ്യം അവതരിപ്പിച്ചത്. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നാമമാറ്റം നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

