പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പുതിയ ഹിയറിങ് എയ്ഡ് ക്ലിനിക് പ്രവർത്തനം തുടങ്ങി. കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണ പരിചരണം ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഇഎൻടി വിദഗ്ധ ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ പരിശോധനകൾ ഇവിടെ ലഭ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസൃതമായ ഹിയറിങ് എയ്ഡുകൾ തിരഞ്ഞെടുക്കാനും, ഫിറ്റിങ്, പ്രോഗ്രാമിങ്, തുടർപരിശോധനകൾ, സർവീസിങ്, കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രമുഖ കമ്പനികളുടെ പ്രീമിയം മോഡലുകൾ ഉൾപ്പെടെ ക്ലിനിക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, **ഓഗസ്റ്റ് 30** വരെ ഹിയറിങ് എയ്ഡുകൾ വാങ്ങുന്നവർക്ക് 30 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്.
ആശുപത്രി മാനേജിങ് ഡയറക്ടറും സിഇഒയുമായ **റവ. ഫാ.
മാത്യു തെക്കേൽ** ക്ലിനിക്കിന്റെ ആശീർവാദം നിർവഹിച്ചു. ചടങ്ങിൽ പാലാ രൂപത ഫിനാൻസ് ഓഫിസർ **റവ.
ഫാ. ജോസഫ് മുത്തനാട്ട്**, അസോസിയേറ്റ് ഡയറക്ടർമാരായ **റവ.
ഫാ. ജോസ് കീരഞ്ചിറ**, **റവ.
ഡോ. ജോസഫ് കരികുളം**, **റവ.
ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ**, **റവ.
ഫാ. മാത്യു ചേന്നാട്ട്**, **റവ.
ഫാ. മാത്യു തുരുത്തിപ്പള്ളിൽ**, ഇഎൻടി വിഭാഗം മേധാവി **ഡോ.
ജോൺ മാത്യു**, കൺസൾട്ടന്റുമാരായ **ഡോ. ലിനു തോമസ്**, **ഡോ.
മാനസ കൃഷ്ണ** എന്നിവർ പങ്കെടുത്തു. ചെവി, മൂക്ക്, തൊണ്ട, തല, കഴുത്ത് സംബന്ധമായ രോഗങ്ങൾക്കായി മികച്ച ചികിത്സാ സൗകര്യങ്ങൾ മാർ സ്ലീവാ മെഡിസിറ്റിയിലെ ഇഎൻടി, ലാറിങ്ങോളജി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിലുണ്ട്.
മൈക്രോസ്കോപിക് ഇയർ സർജറി, ഫങ്ഷണൽ എൻഡോസ്കോപ്പിക് സൈനസ് സർജറി, കോക്ലിയാർ ഇംപ്ലാന്റേഷൻ തുടങ്ങിയ ശസ്ത്രക്രിയകളും ഇവിടെ ചെയ്യുന്നുണ്ട്. ഓഡിയോളജി, സ്പീച്ച് തെറാപ്പി ലാബുകളും ഈ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി **04822- 359900 / 354900** എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

