ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് അഞ്ചു വർഷം തികയുന്നു.
കേസിൽ പ്രതിയെന്ന് ആരോപിച്ച് പോലീസ് ആദ്യം പിടികൂടിയ അർജുനെ ഒന്നര വർഷം മുൻപ് കോടതി വെറുതെ വിട്ടിരുന്നു. നീതി ലഭ്യമാക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കേസിൽ തുടർനടപടികൾ ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുൻ സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാർ മാറി വന്നിട്ടും തങ്ങൾക്ക് അർഹമായ നീതി ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
ഈ സാഹചര്യത്തിൽ പുനരന്വേഷണം ആവശ്യപ്പെടാനും, തങ്ങൾക്ക് വിശ്വാസമുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിക്കാനും മുഖ്യമന്ത്രിയെ നേരിൽ കാണാനാണ് കുടുംബത്തിന്റെ തീരുമാനം. “സർക്കാർ മാറി.
ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെ നല്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടും” എന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. നീതി വൈകുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോൾ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

