ഖത്തറിൽ വെച്ച് ഇറാനുമായി കൂടിക്കാഴ്ച നടക്കുമെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ രംഗത്ത്. ചൊവ്വാഴ്ച കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്നാൽ, ഇത്തരമൊരു ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി വ്യക്തമാക്കി. വരും ദിവസങ്ങളിലൊന്നും അമേരിക്കയുമായി ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്താൻ ഇറാൻ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ പ്രതിനിധി സംഘം ദോഹ സന്ദർശിക്കുമെന്ന് ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ പ്രതിനിധികളുടെ ഈ സന്ദർശനം അമേരിക്കൻ പ്രതിനിധികളുമായുള്ള ചർച്ചയുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

