2026 ഫിഫ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഫുട്ബോള്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഫിഫ പുറത്തിറക്കിയ പുതിയ പവര്‍ റാങ്കിംഗ്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പട്ടികയില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ പിന്തള്ളി ജര്‍മ്മനിയുടെ ഡെനിസ് ഉന്ദാവ് ഒന്നാം സ്ഥാനത്തെത്തിയത് വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി 0 മുതല്‍ 10 വരെ സ്കോര്‍ നല്‍കിയാണ് ഫിഫ താരങ്ങളുടെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. 8.36 പോയിന്റ് അറ്റാക്കിംഗിലും 6.78 പോയിന്റ് ക്രിയേറ്റിവിറ്റിയിലും 4.7 പോയിന്റ് ഡിഫന്ഡിംഗിലും നേടിയാണ് ഡെനിസ് ഉന്ദാവ് ഒന്നാമതെത്തിയത്.
തൊട്ടുപിന്നിലുള്ള ലയണല്‍ മെസിയുടെ സ്കോറുകള്‍ യഥാക്രമം 8.34, 6.43, 5.14 എന്നിങ്ങനെയാണ്. ഈ ലോകകപ്പില്‍ അസാമാന്യ ഫോമിലാണ് ലയണല്‍ മെസി.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയ താരം, ലോകകപ്പ് ചരിത്രത്തില്‍ ആകെ 19 ഗോളുകള്‍ എന്ന റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കിയിരുന്നു. എങ്കിലും റാങ്കിംഗ് മാനദണ്ഡങ്ങളില്‍ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെക്കാള്‍ മുന്നിലെത്താന്‍ മെസിക്ക് സാധിച്ചു.
പട്ടികയില്‍ എംബാപ്പെ മൂന്നാമതും വിനീഷ്യസ് ജൂനിയര്‍ നാലാമതുമാണ്. അതേസമയം, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ പട്ടികയില്‍ 79-ാം സ്ഥാനത്താണ്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ 29-കാരന് ഡെനിസ് ഉന്ദാവ് സബ്സ്റ്റിറ്റിയൂട്ട് താരമായി ഇറങ്ങി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നോക്കൗട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതോടെ റാങ്കിംഗില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഫിഫ നല്കുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

