പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ കേരള പൊലീസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശിയായ ഫക്കീർ മണ്ഡൽ (51) ആണ് പൊലീസിന്റെ പിടിയിലായത്.
തന്റെ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. കൃഷ്ണഗുഞ്ച് സ്വദേശിയായ പ്രതി, പെരുമ്പാവൂരിലെ മുടിക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഏകദേശം ഒരാഴ്ച മുൻപാണ് ഇയാൾ പ്രദേശത്ത് എത്തിയത്. പശ്ചിമബംഗാൾ പൊലീസ് അന്വേഷിച്ചുവരികയായിരുന്ന പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് കേരള പൊലീസ് നടപടികൾ സ്വീകരിച്ചത്.
പെരുമ്പാവൂരിൽ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് പശ്ചിമബംഗാൾ പൊലീസിന് കൈമാറി. സംസ്ഥാനത്തിന് പുറത്ത് വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ ശേഷം ഒളിത്താവളമായി കേരളത്തെ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പൊലീസിന്റെ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്.
ഇത്തരം കേസുകളിൽ ഉൾപ്പെട്ട നിരവധി പേരെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

