സീതത്തോട്: ഗവി മീനാറിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരി മേനകയുടെ കുടുംബത്തിന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
കൊലപാതകത്തെത്തുടർന്ന് മേനകയുടെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ജോലിക്ക് പോകവെയാണ് മേനകയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
മീനാറിലെ അങ്കണവാടിയിലേക്ക് വനത്തിലൂടെ നടന്നുപോകുമ്പോൾ ഗവി-മീനാർ റോഡിൽ വെച്ച് വിനോദ് കുമാർ എന്ന ആദിവാസി യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വള്ളക്കടവ് ഫോറസ്റ്റ് ചെക്പോസ്റ്റിൽ വെച്ച് പൊലീസും വനപാലകരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
മന്ത്രി മേനകയുടെ ഭർത്താവ് സുരേഷ്, മകൾ, ബന്ധുക്കളായ സുശീല വിജയൻ, സോണിയ, ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മേനകയുടെ മകളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി.
അതേസമയം, പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണ വിശദീകരണം നൽകി. “സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈ തട്ടി വീണതാണ്.
ആൾക്കൂട്ടത്തിൽ സംഭവിക്കാൻ സാധ്യതയുള്ളതു മാത്രമാണ് ഉണ്ടായത്. വിഡിയോ കണ്ട
ലോകമെമ്പാടുമുള്ള മനുഷ്യർക്കും അതറിയാം.” പായസം തലയിൽ വീണ സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും, അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

