ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനാം പുറത്തിറങ്ങി. ‘ഇവൻ’ എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്ണന്റെ വരികൾക്ക് ജി.വി പ്രകാശ് കുമാർ സംഗീതം നൽകി ഫൈസൽ റാസിയുടെ ആലാപനത്തിലാണ് പുറത്തുവന്നിരിക്കുന്നത്. ‘ഏക് ദം ഏക് ദം’ എന്ന ആദ്യം പുറത്തിറങ്ങിയ ഗാനത്തിൽ ടൈഗറിന്റെ റൊമാന്റിക് ഭാവമാണ് കണ്ടതെങ്കിൽ ഈ ഗാനത്തിൽ മാസ്സ് അവതാരത്തിലാണ് ടൈഗർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്ണമായ നോട്ടത്തോടെ നിൽക്കുന്ന രവി തേജയെയാണ് ഗാനത്തിൽ കാണാനാവുക.
വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്. നിർമ്മാണക്കമ്പനിയുടെ മുൻ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാൽ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തിൽ ആകർഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാൽ അണിയറപ്രവർത്തകർ ചിത്രത്തെ പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്.
നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബർ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി ISC. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പി.ആർ.ഒ: ആതിരാ ദിൽജിത്ത്