അമേരിക്കയിൽ അരങ്ങേറുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനിടെയുണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ കടുത്ത പ്രതിഷേധവുമായി വയനാട്ടിലെ ഫുട്ബോൾ ആരാധകർ. രാത്രി 9.30 മുതൽ രാവിലെ 6.30 വരെയാണ് മിക്ക മത്സരങ്ങളും നടക്കുന്നത്.
ഈ സമയങ്ങളിൽ രണ്ടു തവണയായി 15 മിനിറ്റ് വീതം വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് കളി കാണുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ആരോപണം. 90 മിനിറ്റ് നീളുന്ന ഒരു ഫുട്ബോൾ മത്സരത്തിന്റെ മൂന്നിലൊന്നു ഭാഗവും ഈ പവർകട്ട് മൂലം നഷ്ടപ്പെടുന്നതായി ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഇതിനെക്കുറിച്ച് ഷിഹാബ് പള്ളിപ്പാറ പറയുന്നത് ഇങ്ങനെ: “നാല് വർഷത്തിലൊരിക്കലാണു ലോകകപ്പ് നടക്കുന്നത്. അതൊരു ലഹരിയാണ്.
ഈ സമയത്തെ കെഎസ്ഇബിയുടെ പവർകട്ട് കായികപ്രേമികളോടുള്ള അനീതിയാണ്.” പവർകട്ടിന് കാരണമായി കെഎസ്ഇബി അധികൃതർ ചൂണ്ടിക്കാട്ടുന്നത് നിലവിലെ പ്രതികൂല സാഹചര്യങ്ങളെയാണ്. വടക്കേ ഇന്ത്യയിൽ മഴ കുറവായതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ നാഷനൽ ഗ്രിഡിൽ നിന്നും മതിയായ അളവിൽ വൈദ്യുതി ലഭ്യമാകുന്നില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കൂടാതെ, കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറവായതും പ്രതിസന്ധിയായിട്ടുണ്ട്. എന്നാൽ, ആരാധകരിൽ നിന്ന് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും തങ്ങൾ നിസ്സഹായാവസ്ഥയിലാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പവർകട്ട് ഒഴിവാക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജംഷീർ മച്ചിങ്ങൽ പ്രതികരിച്ചത് ഇങ്ങനെയാണ്: “ലോകകപ്പ് സമയത്തെ പവർ കട്ടിൽ പ്രതിഷേധമുണ്ട്.
മത്സരങ്ങൾക്കു ശേഷം ഇഷ്ടം പോലെ സമയം കെഎസ്ഇബിക്കുണ്ട്. പവർകട്ട് നിർബന്ധമെങ്കിൽ മത്സരങ്ങൾക്കു മുൻപോ ശേഷമോ ചെയ്യണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

