ഉത്തരാഖണ്ഡിലെ ചംപാത്ത് ജില്ലയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഗിരീഷ് ഭട്ട് എന്ന ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച ദാരുണമായി അന്തരിച്ചത്.
ബാൻബാസയിലുള്ള ജിമ്മിൽ പതിവുപോലെ വർക്കൗട്ടിൽ ഏർപ്പെട്ടിരിക്കവെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഉത്തരാഖണ്ഡ് സ്വദേശിയായ ഗിരീഷ് ഭട്ട് ബാൻബാസയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

