മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സംവിധായകൻ അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും നീണ്ട
11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിവിൻ പോളിയുടെ കരിയറിലെ 50-ാം ചിത്രം എന്ന സവിശേഷതയും ഈ പ്രോജക്റ്റിനുണ്ട്.
എൻപി 50 എന്ന വർക്കിംഗ് ടൈറ്റിലിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് 27-ാം തീയതി രാവിലെ 10 മണിക്ക് എറണാകുളം പത്മ തിയറ്ററിൽ വെച്ച് നടക്കും.
മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ ചിത്രങ്ങളുടെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം. അൽഫോൻസ് പുത്രന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ നേരത്തിലും തുടർന്ന് പ്രേമത്തിലും നിവിൻ പോളി പ്രധാന വേഷത്തിലെത്തിയിരുന്നു.
ഈ രണ്ട് ചിത്രങ്ങളും വലിയ വാണിജ്യ വിജയം നേടിയവയായിരുന്നു. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് നായകനായ ഗോൾഡ് ആയിരുന്നു.
2022 ക്രിസ്മസ് റിലീസായി എത്തിയ ഗോൾഡ് വലിയ ശ്രദ്ധ നേടിയില്ല. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ സർവ്വം മായ, വാഴ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അൽഫോൻസ് പുത്രൻ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.
നിവിൻ പോളി നായകനായ സർവ്വം മായയിൽ ഇരുവരും ഒന്നിച്ചെത്തിയ രംഗം തിയേറ്ററുകളിൽ ഏറെ ചർച്ചയായിരുന്നു. പുതിയ ചിത്രത്തിന്റെ പ്രമേയം മോട്ടോക്രോസ് പശ്ചാത്തലത്തിലാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

