വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ ഏഴ് കുടുംബങ്ങളുടെ ദീർഘകാലത്തെ കുടിവെള്ള പ്രശ്നത്തിന് ഔദ്യോഗിക ഇടപെടലിലൂടെ പരിഹാരമായി. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.
യൂസഫലിയാണ് പ്രദേശവാസികളുടെ ദുരിതത്തിന് അറുതി വരുത്തിയത്. വെള്ളമുണ്ട
സ്വദേശിയായ റഫീഖ് അബ്ദുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി യൂസഫലിയോട് കുടിവെള്ളത്തിനായി ഒരു കിണർ നിർമിച്ചു നൽകുവാൻ അഭ്യർത്ഥിച്ചിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ എം.എ.
യൂസഫലി നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കിണർ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം അടിയന്തരമായി അനുവദിക്കുകയും ചെയ്തു.
അതിവേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

