കോഴിക്കോട് നടന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എതിരെ ശാസനയുണ്ടായത്.
ഗോവിന്ദന്റെ ചില പരാമർശങ്ങളും പ്രസ്താവനകളും പാർട്ടിയെ പല സന്ദർഭങ്ങളിലും പ്രതിരോധത്തിലാക്കി എന്ന് ചൂണ്ടിക്കാണിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിലെ സംഘടനാ കീഴ്വഴക്കങ്ങൾ പരിശോധിക്കുമ്പോൾ, ഒരു സംസ്ഥാന സെക്രട്ടറിക്കെതിരെ ഇത്തരത്തിലുള്ള ശാസന ഉണ്ടാകുന്നത് തികച്ചും അപൂർവ്വമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞകാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേരിട്ട തിരിച്ചടികൾക്ക് കാരണം സംഘടനാതലത്തിലുള്ള വീഴ്ചകളാണെന്നും, സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ ഗോവിന്ദൻ പരാജയപ്പെട്ടുവെന്നും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
പ്രസ്താവനകൾ വിവാദമായതും പാർട്ടിയെ പ്രതിസന്ധിയിലാക്കിയതും ഈ വിമർശനങ്ങളുടെ ആഴം വർദ്ധിപ്പിച്ചു. കൂടാതെ, തളിപ്പറമ്പിലെ പി.കെ.
ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുംതുടർന്നുണ്ടായ പരാജയവും എം.വി. ഗോവിന്ദനെതിരെയുള്ള വിമർശനങ്ങളുടെ ശക്തി കൂടുതൽ വർദ്ധിപ്പിക്കുന്നതിന് കാരണമായി തീർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

