കോഴിക്കോട്: തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന നേതൃത്വത്തിൽ പിടിമുറുക്കി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചും പ്രവർത്തന ശൈലി മാറ്റാൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയുമാണ് പാർട്ടിയിൽ തിരുത്തൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
പൊളിറ്റ് ബ്യൂറോയുടെ (പിബി) ശക്തമായ ഇടപെടലാണ് ഈ നടപടികൾ ഉറപ്പാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദികൾ ഉണ്ടായേ മതിയാകൂവെന്നും, സംസ്ഥാന സെക്രട്ടറിയെ ഇതിൽ നിന്നും ഒഴിവാക്കാൻ കഴിയില്ലെന്നും കേന്ദ്ര നേതൃത്വം വിപുലീകൃത സംസ്ഥാന സമിതിയിൽ വ്യക്തമാക്കുകയുണ്ടായി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എതിരെയുള്ള നടപടികൾ ഒഴിവാക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല.
പരാജയത്തിന്റെ പശ്ചാത്തലത്തിൽ കർശന തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

