കണ്ണൂർ പാനൂരിലെ ഗസ്റ്റ് അധ്യാപികയായ ആദിത്യയെ സുഹൃത്തായ യുവാവ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് പ്രതി യുവതിയെ ആക്രമിച്ചത്.
ഇവർ തമ്മിലുള്ള സൗഹൃദത്തിൽ സംശയം പ്രകടിപ്പിച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആദിത്യയുടെ ബന്ധുക്കൾക്ക് പ്രതി അയച്ച മോശം സന്ദേശങ്ങളും യുവതിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.
മർദിച്ച വിവരം പ്രതിയായ ശരൺ പൊലീസിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്. വിവാഹ ആലോചനയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
പത്തു മാസം മുൻപ് പ്രതി ആദിത്യയെ വിവാഹം ആലോചിച്ചെങ്കിലും, യുവതിയുടെ വീട്ടുകാർക്ക് താല്പര്യം ഇല്ലാത്തതിനാൽ വിവാഹം നടന്നില്ല. എന്നാൽ, വീട്ടുകാരുടെ അറിവില്ലാതെ ഇരുവരും സൗഹൃദം തുടർന്നു വരികയായിരുന്നു.
സംഭവത്തിൽ ഇന്നലെയാണ് പൊലീസ് ശരൺനെ അറസ്റ്റ് ചെയ്തത്. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ, ഈ മാസം 14-ാം തീയതിയാണ് വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തുടർന്ന് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായി സേവനമനുഷ്ഠിക്കുകയായിരുന്നു ആദിത്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

