പ്രശസ്ത സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഉയിർ’-ന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ‘വർഗ്ഗം’, ‘വാസ്തവം’, ‘ശിക്കാർ’, ‘ജോസഫ്’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യു ആണ് നായകനായി എത്തുന്നത്.
കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ടീസർ, ദുരൂഹമായ ഒരു മരണത്തെയും തുടർന്നുള്ള അന്വേഷണത്തെയുമാണ് ദൃശ്യവൽക്കരിക്കുന്നത്. കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും, ജില്ലയിൽ നടന്ന സ്ത്രീകളുടെ തിരോധാനം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളും ടീസറിലൂടെ പുറത്തുവരുന്നുണ്ട്.
‘നീതി വ്യക്തിപരമാകുമ്പോൾ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിഖിൽ കെ.
മേനോനും, ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്. ഒരു യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങളും സിനിമാറ്റിക് ആഖ്യാനശൈലിയും സമന്വയിപ്പിച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്:
റോഷൻ മാത്യു, ബൈജു സന്തോഷ് (മുഴുനീള പോലീസ് കഥാപാത്രം), വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ. കൂടാതെ ബോളിവുഡ് താരങ്ങളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവർ നിർണ്ണായകമായ അതിഥി വേഷങ്ങളിൽ എത്തുന്നു.
കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോൾ, എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മുതിർന്ന ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം ആണ്. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരാണ്.
മറ്റ് അണിയറ പ്രവർത്തകർ:
പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, പ്രൊമോ സോങ്ങ്: ചാൾസ് നസ്രേത്ത്, മേയ്ക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: ആയിഷ ഷഫീർ സെയ്ത്, സ്റ്റണ്ട്സ്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖിൽ കെ.
മേനോൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വി.എഫ്.എക്സ്: ശരത് വിനു, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

