സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഹൈലൈറ്റ് ഗ്രൂപ്പ്. വരും അഞ്ച് വർഷത്തിനുള്ളിൽ ഐടി പാർക്കുകൾ, ഷോപ്പിങ് മാളുകൾ, പാർപ്പിട
സമുച്ചയങ്ങൾ എന്നിവയുൾപ്പെടെ 25,000 കോടി രൂപയുടെ ബൃഹത്തായ പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചെറുനഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ ചെമ്മാട് 3 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ സജ്ജമാക്കിയ പുതിയ മാളിന്റെ ഉദ്ഘാടനം ഈ മാസം 19-ന് നടക്കും. ഇതിനു പുറമെ കുന്നംകുളം, മണ്ണാർക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ ഹൈലൈറ്റ് സെന്ററുകളും താമരശ്ശേരിയിൽ ഹൈലൈറ്റ് കൺട്രി സൈഡും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരികയാണ്.
കോഴിക്കോട് പ്രവർത്തനമാരംഭിച്ച ഹൈലൈറ്റ് സിറ്റിയുടെ മാതൃകയിൽ 15 ലക്ഷം ചതുരശ്രഅടി വിസ്തീർണത്തിൽ മലപ്പുറത്തും ഹൈലൈറ്റ് സിറ്റി യാഥാർഥ്യമാക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് അറിയിച്ചു. തിരുവനന്തപുരത്തെ ടെക്നോപാർക്ക് ഫേസ്-3 കേന്ദ്രീകരിച്ച് ‘യൂ ഹബ് ട്രിവാൻഡ്രം’ എന്ന പേരിൽ പുതിയ ഐടി പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
കൊച്ചി വില്ലിങ്ഡൻ ദ്വീപിൽ നിർമാണം പുരോഗമിക്കുന്ന ‘ഹൈലൈറ്റ് ബോളിവാഡ്’ കേരളത്തിലെ ആദ്യത്തെ വാട്ടർഫ്രണ്ട് ഷോപ്പിങ്–വിനോദ കേന്ദ്രമായിരിക്കുമെന്നും അജിൽ മുഹമ്മദ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

