നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണത്തിൽ എസ്ഐടി (SIT) അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസിൽ പ്രത്യേക അന്വേഷണ സംഘം നേരിട്ടെത്തി പരിശോധന നടത്തി.
ഓഫിസിലെ സന്ദർശക രജിസ്റ്ററുകളും സിസിടിവി ദൃശ്യങ്ങളും സംഘം വിശദമായി പരിശോധിച്ചു. കൂടാതെ, പൊലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം രജിസ്റ്ററും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തു.
കേസിന്റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫിസിൽ ഇത്തരമൊരു പരിശോധന നടക്കുന്നത്.
പ്രതികൾക്ക് അനുകൂലമായി റിപ്പോർട്ട് തിരുത്തി നൽകിയതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. മർദന കേസ് നിലനിൽക്കില്ലെന്ന തരത്തിലുള്ള റഫർ റിപ്പോർട്ടാണ് ആദ്യഘട്ടത്തിൽ കോടതിയിൽ സമർപ്പിച്ചിരുന്നത്.
എഡിജിപിയുടെ ഓഫിസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ ചേർന്നാണ് കേസ് ഡയറി തിരുത്തിയതെന്ന് എസ്ഐടിക്ക് വിവരം ലഭിച്ചു. എഡിജിപി എം.ആർ.
അജിത് കുമാർന്റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഗ്രേഡ് എസ്ഐമാർ മൊഴി നൽകിയതായാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും എസ്ഐയെയും ഓഫിസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ടിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം.
ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എഡിജിപി ഓഫിസിൽ തെളിവുശേഖരണം നടത്തിയത്. നവകേരളയാത്രയ്ക്കെതിരെ പ്രതിഷേധിച്ച എ.ഡി.
തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മർദിക്കാൻ സുരക്ഷാ സംഘത്തിന് ലഭിച്ച നിർദേശങ്ങൾ സംബന്ധിച്ചും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

