അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ കേന്ദ്ര ധനകാര്യ മന്ത്രാലയം റവന്യൂ വകുപ്പ് ഡയറക്ടർ ഡോ. മനു ജെ.
വെട്ടിക്കൻ ഐഇഎസ്സ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ച് ശക്തമായൊരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ ജി.എസ്.ടി വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ കോളേജിലെ കൊമേഴ്സ് വിഭാഗവും ഐക്യുഎസിയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. “പുതുതലമുറ ജി.എസ്.ടി പരിഷ്കാരങ്ങൾ: ഇന്ത്യയിലെ കാർഷിക മേഖല, കാർഷിക മൂല്യശൃംഖലകൾ, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനം” എന്നതാണ് സെമിനാറിന്റെ പ്രമേയം.
കോളജ് മാനേജർ റവ. ഫാ.
മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് സന്ദേശം നൽകി. ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ.
സച്ചിദാനന്ദ മുഖർജി മുഖ്യപ്രഭാഷണവും, ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ഡോ. വിജയ് കുമാർ പ്രത്യേക പ്രഭാഷണവും നിർവഹിച്ചു.
കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഐക്യുഎസി കോർഡിനേറ്റർ ഡോ.
സുമേഷ് ജോർജ്ജ് എന്നിവർ ആശംസകളർപ്പിച്ചു. സെമിനാർ കൺവീനർ ഡോ.
മിഥുൻ ജോൺ സ്വാഗതവും, കൊമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നന്ദിയും രേഖപ്പെടുത്തി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ പാനൽ ചർച്ചകളും പ്രബന്ധ അവതരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രൊഫ. കെ.
ജെ. ജോസഫ്, ഡോ.
ജോസ് ചാത്തുക്കുളം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സെമിനാറിന്റെ രണ്ടാം ദിവസമായ ജൂൺ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം നബാർഡ് ഡി.ജി.എം ശ്രീ.
റെജി വർഗീസിന്റെ നേതൃത്വത്തിൽ ‘സംവാദ സദസ്സ്’ നടക്കും. ജി.എസ്.ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

