തെക്കൻ ദില്ലിയിലെ മൗണ്ട് കൈലാഷ് മേഖലയിൽ വീട്ടുജോലിക്കാരി ദാരുണമായി കൊല്ലപ്പെട്ടു. വർഷങ്ങളായി തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 45 വയസ്സുകാരിയായ മീനയെയാണ് ചർമ്മരോഗ വിദഗ്ദ്ധനായ ഡോ.
മനീഷ് ഗുപ്ത കൊലപ്പെടുത്തിയത്. വീടിന്റെ ടെറസിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മീനയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം നടന്നതെന്ന് കരുതപ്പെടുന്ന ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് വിവരം ലഭിച്ചതെന്നു പൊലീസ് അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്ന ഡോ.
മനീഷ് ഗുപ്തയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പിന്നീട് കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായും പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതിയുടെ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
“മീന തനിക്കെതിരെ ആഭിചാര ക്രിയകൾ നടത്തിയിരുന്നതായും ഇത് തന്റെ കുടുംബത്തിന്റെ സമാധാനം തകർത്തതായും ഡോക്ടർ ആരോപിച്ചു.” എന്നാൽ ഈ മൊഴികൾ സ്ഥിരീകരിക്കാൻ സാധിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യം അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ അനിവാര്യമാണെന്നും സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേമന്ത് തിവാരി വ്യക്തമാക്കി.
ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘവും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

