ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ കരുതൽ എന്ന ചലച്ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയത്തെ ഹൃദ്യമായി ആവിഷ്കരിച്ച ഈ ചിത്രം, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കിയിരുന്നു.
തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്. ജൂൺ 18 മുതൽ ഫസ്റ്റ് ഷോസ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകർക്ക് ലഭ്യമാകും.
പ്രശാന്ത് മുരളി, ഐശ്വര്യ നന്ദൻ, കോട്ടയം രമേശ്, സുനിൽ സുഖദ, സിബി തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമി ജോസ് കൈപ്പാറേട്ട് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നത് സാബു ജെയിംസ് ആണ്. എ എസ് ദിനേശ്, മനു ശിവൻ എന്നിവരാണ് പിആർഒമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

