ആർജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ ‘കറുപ്പ്’ എന്ന ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം, 2016-ൽ പുറത്തിറങ്ങിയ ’24’-ന് ശേഷം സൂര്യയ്ക്ക് ലഭിച്ച വലിയൊരു വാണിജ്യ വിജയം കൂടിയായി മാറി.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇത്തരം ഒരു വിജയം സ്വന്തമാക്കുന്നത്. ഇതിനിടെ, ‘കറുപ്പ്’ സിനിമയുമായി ബന്ധപ്പെട്ട് നടൻ ആര്യ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.
താൻ ഈ ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിരുന്നുവെന്നും, എന്നാൽ സിനിമയുടെ മൊത്തത്തിലുള്ള ആഖ്യാനവുമായി അത് യോജിച്ചുപോകുന്നില്ലെന്ന് കണ്ടതിനെത്തുടർന്ന് സംവിധായകൻ ആ ഭാഗങ്ങൾ ഒഴിവാക്കുകയായിരുന്നുവെന്നും ആര്യ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘അനന്തൻകാട്’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ആര്യയുടെ വാക്കുകൾ: “കറുപ്പിൽ ഞാനൊരു ചെറിയ വേഷം ചെയ്തു. അതൊരു പരീക്ഷണ ശ്രമമായിരുന്നു.
പിന്നീട് ബാലാജി എന്നെ വിളിച്ച് പറഞ്ഞു, അത് സിനിമയുമായി പൊരുത്തപ്പെടുന്നില്ലെന്ന്. അതിനാൽ ആ രംഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നുവെന്ന്.
മറ്റൊരു പ്രൊജക്ടിൽ ഞങ്ങളൊരുമിച്ച് പ്രവർത്തിക്കും.” അതേസമയം, തിരുവനന്തപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘അനന്തൻകാട്’. ആര്യ നായകനാകുന്ന ഈ സിനിമയിൽ മലയാളത്തിന് പുറമെ അന്യഭാഷകളിൽ നിന്നുള്ള വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലെ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിലുണ്ട്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

